കു​ട്ട​നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്് എം​പി
Monday, September 9, 2019 10:58 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ നി​ന്ന് 200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ട്ടി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ള​യ ഭീ​ഷ​ണി​യും അ​തി​ജീ​വി​ക്കു​ന്ന​തി​നും കു​ട്ട​നാ​ട്ടി​ലെ പാ​ല​ങ്ങ​ളു​ടേ​യും റോ​ഡു​ക​ളു​ടേ​യും നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. വെ​ള്ള​പ്പൊ​ക്ക​വും പ്ര​ള​യ​വും ഉ​ണ്ടാ​യാ​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ വി​വി​ധ തു​രു​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളും റോ​ഡു​ക​ളും പു​തു​ക്കി പ​ണി​യ​ണം. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള നി​ല​വി​ലെ വീ​തി കു​റ​ഞ്ഞ​തും പ​ഴ​ക്ക​മു​ള്ള​തു​മാ​യ പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു പ​ണി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​ത് മൂ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യ്ക്ക​ൽ പാ​ല​ത്തിന്‍റെ യും മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ​യും അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്ക​ണം. നി​ർ​മാ​ണം ആ​രം​ഭി​ച്ച ത​ക​ഴി, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ട​ഹാ​രം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം. മു​ൻ ബ​ജ​റ്റി​ൽ ധ​ന​കാ​ര്യ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച കാ​വാ​ലം-​ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​തു​വ​രെ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. കാ​വാ​ലം നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യ കൃ​ഷ്ണ​പു​രം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക ഈ ​ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ഴി, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​വും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ച്ച് ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണം.
കു​ട്ട​നാ​ട്ടി​ൽ നി​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​ള്ള ബോ​ട്ടു​യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ കി​ട​ങ്ങ​റ​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കെ​സി പാ​ലം പൊ​ളി​ച്ച് വ​ലി​യ വ​ള്ള​ങ്ങ​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ഹൗ​സ് ബോ​ട്ടു​ക​ൾ​ക്കും, മ​റ്റ് യാ​ത്രാ ബോ​ട്ടു​ക​ൾ​ക്കും ക​ട​ന്നുപോ​കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണം. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പ്ര​ള​യ​ത്തി​ലും കെ​സി പാ​ല​ത്തി​ന്‍റെ ത​ട​സം മൂ​ലം ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ത​ക​ഴി​യി​ലെ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ന് പ​ക​രം മേ​ൽ​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.