മാ​ർ സ്ലീ​വ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്
Saturday, September 14, 2019 10:44 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 6.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സ​ക്ക​റി​യ ഇ​രു​പ​തി​ൽ കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന എ​ന്നിവ ന​ട​ക്കും. പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ്സ് പള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് പ്ര​ഫ​സ​ർ ഫാ. ​ജോ​ണ്‍ ജെ. ​ചാ​വ​റ വ​ച​ന സ​ന്ദേ​ശം ന​ല്കും.

ചാ​ത്ത​നാ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ മു​പ്പ​തി​ൽ​ചി​റ പ​ട്ട​ണ​പ്ര​ദ​ക്ഷി​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, തി​രു​ശേ​ഷി​പ്പ് ചും​ബ​നം, നേ​ർ​ച്ച വി​ത​ര​ണം.