പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് ഒ​ലി​വ് പ്ര​കൃ​തി​സം​ര​ക്ഷ​ണ പ​ദ്ധ​തി
Monday, September 16, 2019 10:34 PM IST
മാ​വേ​ലി​ക്ക​ര: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നു പു​ത്ത​ൻ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ന​ട​പ്പി​ലാ​ക്കു​ന്ന "ഒ​ലി​വ്" പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി രാ​ജ്യാ​ന്ത​ര ഓ​സോ​ൺ ദി​ന​ത്തി​ൽ തു​ട​ങ്ങി.

ഹ​രി​ത ഗേ​ഹം, ഹ​രി​ത ലോ​കം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ന​ല്ലൊ​രു നാ​ളേ​ക്കാ​യി കൈ ​കോ​ർ​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പൊ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ടി.​ടി. തോ​മ​സ് ആ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ത്ത​ഡോ​ക്‌​സ്‌ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം സൈ​മ​ൺ വ​ർ​ഗീ​സ് കൊ​മ്പ​ശേ​രി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക റൂ​ബി എം. ​സാം ക്ലാ​സെ​ടു​ത്തു. ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി ജി. ​കോ​ശി തു​ണ്ടു​പ​റ​മ്പി​ൽ, സെ​ന്‍റ് മേ​രീ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മാ​നേ​ജ​ർ അ​നി വ​ർ​ഗീ​സ്, സ്കൂ​ൾ മാ​നേ​ജ​ർ എ.​ഡി. ജോ​ൺ, ട്ര​ഷ​റ​ർ ഇ​ടി​ക്കു​ള യോ​ഹ​ന്നാ​ൻ, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ റോ​യി ജോ​ർ​ജ്, വി.​ടി. ഷൈ​ൻ​മോ​ൻ, പ്രി​ൻ​സി​പ്പ​ൽ റീ​ന ഫി​ലി​പ്, ക​ത്തീ​ഡ്ര​ൽ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് മ​ത്താ​യി, അ​ജി മാ​ത്യു നാ​ടാ​വ​ള്ളി​ൽ, മാ​ത്യു ജോ​ൺ പ്ലാ​ക്കാ​ട്ട്, സു​ദീ​പ് ജോ​ൺ, റെ​ജി​ൻ മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​സോ​ൺ ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ല​ഘു​ലേ​ഖ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.