മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്തി കേ​ന്ദ്ര​സം​ഘം
Tuesday, September 17, 2019 10:36 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര സം​ഘം ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ബി.​മോ​ഹ​ൻ മു​ര​ളി, റീ​ജ​ണ​ൽ ഓ​ഫീ​സ​ർ വി.​വി.​ശാ​സ്ത്രി, മി​നി​സ്ട്രി ഓ​ഫ് ഹോം ​അ​ഫ​യേ​ഴ്സ് റൂ​റ​ൽ ഡെവ​ല​പ്മെ​ന്‍റി​ലെ എ​ച്ച്.​ആ​ർ മീ​ണ, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​തി​നി​ധി ഡോ​ക്ട​ർ അ​ൻ​ഡ്രൂ​സ് പെ​ൻ​സ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. രാ​വി​ലെ അ​രൂ​രി​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഗ​സ്റ്റ് ഹൗ​സി​ൽ വി​ന്ധ ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള, സ​ബ് ക​ള​ക്ട​ർ വി.​ആ​ർ കൃ​ഷ്ണ​തേ​ജ എ​ന്നി​വ​ർ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ജി​ല്ല​യി​ൽ 5524.469 ഹെ​ക്ട​ർ സ്ഥ​ല​ത്തെ നെ​ല്ല് ക​ര​കൃ​ഷി ന​ശി​ച്ച​താ​യി കൃ​ഷി വ​കു​പ്പ് അ​റി​യി​ച്ചു. 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 19 മ​ട വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി.

മ​ട വീ​ഴ്ച മൂ​ലം മാ​ത്രം 1051.96 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ഉൗ​ർ​ജ്ജ​മേ​ഖ​ല​യി​ൽ 10 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് കേ​ടു​പ​റ്റി. 459 കി​ലോ​മീ​റ്റ​ർ ലൈ​ൻ ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ത്സ്യ​മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 21 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 40 എ​ണ്ണ​ത്തി​ന് ഭാ​ഗി​ക​മാ​യി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 412 വ​ല​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​ഴ് പാ​ല​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് ഉ​ണ്ടാ​യി. 56.75 കി​ലോ​മീ​റ്റ​ർ ജി​ല്ല​യി​ലെ പി​ഡ​ബ്ലൂ​ഡി റോ​ഡു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പി​ന് 1254. 68 ല​ക്ഷം രൂ​പ നാ​ശ​ന​ഷ്ടം ചി​റ​മു​റി​യ​ൽ മൂ​ലം മാ​ത്രം സം​ഭ​വി​ച്ചു. കൂ​ടാ​തെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ വീ​തി​കൂ​ട്ട​ലും ആ​ഴം കൂ​ട്ട​ലും ആ​ല​പ്പു​ഴ - ച​ങ്ങ​നാ​ശ്ശേ​രി ബോ​ട്ട് റൂ​ട്ടി​ലെ അ​ഴു​ക്ക് നീ​ക്ക​ൽ പു​ളി​ങ്കു​ന്ന് പാ​ല​ത്തി​ന് താ​ഴെ​യു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്ക​ൽ തു​ട​ങ്ങി​യ​വ വ​കു​പ്പ് ന​ട​ത്തി​യ​താ​യും അ​റി​യി​ച്ചു.

ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ ഒ​റ്റ​മ​ശേ​രി, ക​ട​ക്ക​ര​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലും അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഓ​മ​ന​പ്പു​ഴ, കാ​ട്ടൂ​ർ, പു​റ​ക്കാ​ട്, വ​ള​ഞ്ഞ​വ​ഴി ഭാ​ഗ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​മാ​യി ക​ട​ലാ​ക്ര​മ​ണ​ത്തി​ന് എ​തി​രെ ഭി​ത്തി​കെ​ട്ടി വീ​ടു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ 48 പ​ശു​ക്ക​ൾ, 34 ആ​ടു​ക​ൾ, 61 കി​ടാ​വു​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി വ​കു​പ്പ് അ​റി​യി​ച്ചു.

510 വ​ള​ർ​ത്തു​കോ​ഴി​ക​ളെ​യും 3696 താ​റാ​വു​ക​ളും 408 തൊ​ഴു​ത്തു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. കേ​ന്ദ്ര​സം​ഘം ഉ​ച്ച​യോ​ടെ കൈ​ന​ക​രി​യി​ലെ മ​ട​വീ​ണ​പ്ര​ദേ​ശ​ങ്ങ​ൾ, വ​ലി​യ തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​രി​സ​രം, ചെ​റു​കാ​യ​ൽ പാ​ടം, സി​ബ്ലോ​ക്ക്, മാ​ർ​ത്ത​ണ്ഡ​ൻ കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ഒ​ന്പ​ത് മ​ഴ​ക്കെ​ടു​തി​യി​ലാ​യ വി​ല്ലേ​ജു​ക​ളി​ലാ​യി മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 139 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശം നേ​രി​ടു​ക​യും ചെ​യ്തു.

21 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 5764 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ 10 വീ​ട് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 105 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക നാ​ശം ഉ​ണ്ടാ​യി. 13 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 2035 കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ത്. ഒ​ന്പ​ത് ഗ്രു​വ​ൽ സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ച്ചു.കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ 14 വി​ല്ലേ​ജു​ക​ൾ മ​ഴ​ക്കെ​ടു​തി​യെ നേ​രി​ട്ടു. ഏ​ഴ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 138 എ​ണ്ണ​ത്തി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടും പ​റ്റി. 13 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 1035 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 641 ക​ഞ്ഞി വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു.കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ഒ​ന്പ​ത് മ​ഴ​ക്കെ​ടു​തി ബാ​ധി​ത വി​ല്ലേ​ജു​ക​ളി​ലാ​യി ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 57 എ​ണ്ണം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ഉ​ണ്ടാ​യി, ഇ​വി​ടെ 36 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 3060 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ഒ​രു ഗ്രു​വ​ൽ സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ച്ചു.

മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ 11 മ​ഴ​ക്കെ​ടു​തി ബാ​ധി​ത വി​ല്ലേ​ജു​ക​ളി​ലാ​യി ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 18 എ​ണ്ണം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. 16 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​തി​ൽ 829 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.

ചെ​ങ്ങ​ന്നൂ​രി​ൽ 11 വി​ല്ലേ​ജു​ക​ളെ മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ചു. ആ​റ് വീ​ട് പൂ​ർ​ണ്ണ​മാ​യി ത​ക​രു​ക​യും 50 എ​ണ്ണം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. 41 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​തി​ൽ 1384 കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ച്ചു. നാ​ല് ഗ്രു​വ​ൽ സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ച്ചു.