എ​ൻ​സി​സി ദ​ശ​ദി​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു
Tuesday, September 17, 2019 10:37 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഫൈ​വ് കേ​ര​ള നേ​വ​ൽ യൂ​ണി​റ്റ് എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കം​ന്പ​യി​ൻ​ഡ് ആ​നു​വ​ൽ ട്ര​യി​നിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ: ​ജോ​ച്ച​ൻ ജോ​സ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ങ്ങ​നാ​ശേ​രി നേ​വ​ൽ എ​ൻ​സി​സി യൂ​ണി​റ്റ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ അ​രു​ണ്‍ ആ​ർ. കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്യാ​ന്പ് അ​ഡ്ജൂ​റ്റ​ന്‍റ് സ​ബ് ല​ഫ്റ്റ​ന​ന്‍റ് പോ​ൾ ജേ​ക്ക​ബ്, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ സ​ബ് ല​ഫ്റ്റ​ന​ന്‍റ് ഡോ.​ഫെ​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നു​മു​ള്ള അ​റു​ന്നൂ​റി​ല​ധി​കം കേ​ഡ​റ്റു​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നാ​യു​ള​ള ക​ഠി​ന പ​രി​ശീ​ല​ന​വും ഈ ​ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, സാമൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്യാ​ന്പ് 24ന് ​സ​മാ​പി​ക്കും.