ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Thursday, September 19, 2019 10:12 PM IST
കാ​യം​കു​ളം: ക​റ്റാ​നം മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ. ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​യും അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ശാ​സ്ത്ര​ജ്ഞ​ൻ എ​സ.് സോ​മ​നാ​ഥ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. എ. ​എം. ആ​രി​ഫ് എം​പി ലോ​ഗോ പ്ര​കാ​ശ​ന​വും ജൂ​ബി​ലി പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും നി​ർ​വ​ഹി​ക്കും. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​വ​ന ര​ഹി​ത​ർ​ക്ക് വീ​ട്, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ചി​കി​ത്സാ​സ​ഹാ​യം, സെ​മി​നാ​റു​ക​ൾ, തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​ത്തു​മെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്് റ​വ. സാം. ​ടി. പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് റ​വ.​റെ​ക്സ് തോ​മ​സ് തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​സി ചെ​റി​യാ​ൻ, മാ​ത്യു പി. ​ഉ​മ്മ​ൻ, ടി. ​എം. കോ​ശി, വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.