ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ പ​കു​തി ഷ​ട്ട​റു​ക​ളെ​ങ്കി​ലും അ​ട​ച്ചി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​ർ
Friday, September 20, 2019 10:10 PM IST
മ​ങ്കൊ​ന്പ്: മ​ഴ​നി​ല​ച്ചാ​ൽ കു​ട്ട​നാ​ട് ഉ​പ്പു​വെ​ള്ള​ഭീ​ഷ​ണി​യി​ലാ​കു​മെ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ പ​കു​തി ഷ​ട്ട​റു​ക​ളെ​ങ്കി​ലും അ​ട​ച്ചി​ട​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി. നി​ല​വി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്ലാ​ത്ത​തി​നാ​ൽ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്നു​വ​യ്ക്കു​ന്ന​ത് ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ളി​ൽ താ​ഴ്്ത്തി വെ​ള്ളം ക​യ​റി​യി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം.
തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചാ​ൽ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നും ബ​ണ്ടി​ന​പ്പു​റ​ത്തേ​യ്ക്കു ഒ​ഴു​കു​ന്ന ശു​ദ്ധ​ജ​ല (കി​ഴ​ക്ക​ൻ വെ​ള്ളം) ത്തി​ന്‍റെ അ​ള​വു കു​റ​യ്ക്കാ​നാ​കും. ജ​ല​നി​ര​പ്പു ഏ​റ്റ​വും ഉ​യ​രാ​നി​ട​യു​ള്ള വൃ​ശ്ചി​ക വേ​ലി​യേ​റ്റ​ക്കാ​ല​യ​ള​വി​ൽ കു​ട്ട​നാ​ട്ടി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​ള​വി​ൽ കൂ​ടു​ത​ലാ​യി വെ​ള്ള​മെ​ത്തി​യാ​ൽ നി​ല​വി​ൽ കൃ​ഷി​യു​ള്ള​തും, പു​ഞ്ച​കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്ക​ൽ ആ​രം​ഭി​ച്ച​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലേ​ക്കു നീ​ങ്ങും. എ​ന്നാ​ൽ ശ​രാ​ശ​രി തു​ലാ​വ​ർ​ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി ഉ​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത് പോ​ലെ അ​ത്ര പെ​ട്ടെ​ന്ന് ഓ​രു​വെ​ള്ളം ക​ട​ന്നു​വ​രി​ല്ലെ​ന്നാ​ണ് കു​ട്ട​നാ​ട് സ്വ​ദേ​ശി​യും കു​ട്ട​നാ​ട്ടി​ലെ കാ​യ​ൽ ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള നാ​വി​ക​സേ​ന റി​ട്ട. ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ ജെ​യ്ചാ​ക്കോ പ​റ​യു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലേ​ക്ക് ഓ​രു​വെ​ള്ളം ക​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന വ​ഴി​ക​ൾ മൂ​ന്നാ​ണ്.
ത​ണ്ണീ​ർ മു​ക്കം, തോ​ട്ട​പ്പ​ള്ളി എ​ന്നി​വ​യ്ക്കു പു​റ​മെ കൊ​ല്ലം ആ​ല​പ്പു​ഴ ജ​ല പാ​ത​യി​ലൂ​ടെ​യും ഉ​പ്പു​വെ​ള്ളം കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാം. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നും സ​മു​ദ്ര​ത്തി​നു​മി​ട​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ട്. കൂ​ടാ​തെ കൊ​ച്ചി കാ​യ​ലി​ലേ​ക്ക് ഇ​ടു​ക്കി​യി​ൽ​നി​ന്നു പെ​രി​യാ​ർ, മൂ​വാ​റ്റു​പു​ഴ​യാ​റിന്‍റെ കൈവഴികളായ മു​റി​ഞ്ഞ​പു​ഴ, ഇ​ത്തി​പ്പു​ഴ​യാ​ർ എ​ന്നി​വ വ​ഴി ശു​ദ്ധ​ജ​ലം ഒ​ഴു​കി​യെ​ത്താ​നു​ള്ള സാ​ഹ​ച​ര്യം ന​മ്മു​ടെ ഭീ​ഷ​ണി ല​ഘു​ക​രി​ക്കും. എ​ങ്കി​ലും ഉ​യ​ർ​ന്ന വേ​ലി​യേ​റ്റ​മു​ണ്ടാ​വു​ന്ന ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​യു​ക​യും ചൂ​ട് അ​ധി​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ക​ർ​ഷ​ക​ർ പു​ല​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​നം ഉ​ണ്ട്.
വ​ട​ക്കു​കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​വു​ക​യും ചെ​യ്താ​ൽ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ എ​ല്ലാ​ദി​വ​സ​വും കൊ​ച്ചി​കാ​യ​ലി​ന്‍റെ​യും വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​ത്തി​ന്‍റെ ല​വ​ണാം​ശം പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക​യും, അ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യു​വാ​ൻ പാ​ക​ത്തി​ന് പ്ര​സി​ദ്ധി​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​ണം.
ഇ​ത് വേ​ലി​യേ​റ്റ​ത്തി​നും വേ​ലി ഇ​റ​ക്ക​ത്തി​നും പ്ര​ത്യേ​കം പ്ര​ത്യേ​കം ന​ട​പ്പാ​ക്ക​ണം. ഇ​ത് ക​ർ​ഷ​ക​രു​ടെ ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ സ​ഹാ​യ​ക​മാ​കും. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു മാ​ത്ര​മ​ല്ല തൊ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും കൊ​ല്ലം ജ​ല​പാ​ത​യും ഈ ​മാ​തൃ​ക​യി​ൽ നി​രീ​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.