ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Saturday, September 21, 2019 11:01 PM IST
എ​ട​ത്വ: കെഎസ്ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കി​യ മു​ട്ടാ​ർ വഴിയുള്ള​ ബ​സ് സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​വ​ശ്യ​പ്പെ​ട്ടു.
മു​ട്ടാ​ർ സെ​ന്‍റ​ർ റോ​ഡി​ലൂ​ടെ​യു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കുറ​ച്ച​തി​നെത്തു​ട​ർ​ന്ന് മു​ട്ടാ​ർ, മി​ത്ര​ക്ക​രി പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണ്. നി​ർ​ത്തി​വ​ച്ച ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും തി​രു​വ​ല്ല​യി​ൽനി​ന്നു കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തൊ​മ്മി​ക്കു​ട്ടി വാ​ളം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സാ​ബു തോ​ട്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജു സി. ​ആ​ന്‍റ​ണി, തോ​മ​സ് ചി​റേ​പ്പ​റ​ന്പ്, ജ​യിം​സ് ശ്രാ​ന്പി​ക്ക​ൽ, തോ​മ​സ് ടി. ​ചീ​രം​വേ​ലി​ൽ, ജോ​ർ​ജു​കു​ട്ടി ക​ട്ട​ത്ത​റ, സ​ദാ​ശി​വ​ൻ ക​രു​ഡാ​ക​രി, സാ​ലി​ച്ച​ൻ വേ​ലി​പ​റ​ന്പി​ൽ, ജോ​യി ചാ​മ​പ​റ​ന്പി​ൽ, ബാ​ബു പു​ളി​ക്ക​ൽ, ക​റി​യാ​ച്ച​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.