പൊ​തു​തോ​ടി​ലെ മാ​ലി​ന്യം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി
Saturday, September 21, 2019 11:01 PM IST
തു​റ​വൂ​ർ: പൊ​തു​തോ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ പൊ​ഴി​ച്ചാ​ൽ -റോ​ഡു​മു​ക്ക്-​കാ​ക്ക​ശേ​രി തോ​ട്-​പൊ​ഴി​ച്ചാ​ൽ തോ​ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ളകോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ല സെ​ക്ര​ട്ട​റി വി​ജ​യ് കു​മാ​ർ വാ​ല​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചേ​ർ​ത്ത​ല​യി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ പ​രാ​തി ന​ൽ​കി​യ​ത്.