ലോ​ക് അ​ദാ​ല​ത്ത് 1,700 കേ​സു​ക​ൾക്ക് തീ​ർ​പ്പ് ക​ൽപിച്ചു, 15.10 കോ​ടി രൂ​പ വി​ധി​യാ​യി
Saturday, October 12, 2019 10:55 PM IST
ആ​ല​പ്പു​ഴ: നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​ട​തി​ക​ളി​ൽ ന​ട​ന്ന ലോ​ക് അ​ദാ​ല​ത്തി​ൽ 1,700 ഓ​ളം കേ​സു​ക​ൾ തീ​ർ​പ്പ് ക​ൽപി​ച്ച​താ​യി ജി​ല്ല നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ വി. ​ഉ​ദ​യ​കു​മാ​ർ അ​റി​യി​ച്ചു.

കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള തു​ൾ​പ്പെ​ടെ വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ, ഫാ​മി​ലി കോ​ട​തി കേ​സു​ക​ൾ, ബാ​ങ്ക് റി​ക്ക​വ​റി കേ​സു​ക​ൾ, വ​സ്തു​ത​ർ​ക്കം സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, ചെ​ക്കു​കേ​സു​ക​ൾ, ക്ര​മി​ന​ൽ കോ​മ്പൗ​ണ്ട​ബി​ൾ​കേ​സു​ക​ൾ, അ​ണ്ട​ർ​വാ​ലു​വേ​ഷ​ൻ കേ​സു​ക​ൾ തു​ട​ങ്ങി 13,000 കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി എ. ​ബ​ദ​റു​ദീ​ന്‍റെ നേ​തൃ​ത്ത​ത്തി​ൽ ജി​ല്ല​യി​ലെ 30 ജു​ഡീ​ഷൽ ഓ​ഫീ​സ​ർ​മാ​രാ​ണ് അ​ദാ​ല​ത്തി​ൽ കേ​സു​ക​ൾ തീ​ർ​പ്പ് ക​ൽപി​ച്ച​ത്.

വി​വി​ധ കേ​സു​ക​ളി​ലാ​യി 15.10 കോ​ടി രൂ​പ​യാ​ണ് ഇ​ന്ന​ലെ വി​ധി ആ​യി​ട്ടു​ള്ള​ത്. വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ലേ​യും മാ​വേ​ലി​ക്ക​ര​യി​ലേ​യും എം​എ​സി​ടി കോ​ട​തി​ക​ളി​ലാ​യി ന​ട​ന്ന അ​ദാ​ല​ത്തി​ൽ 396 കേ​സു​ക​ളി​ലാ​യി പ​ത്തു​കോ​ടി രൂ​പ​യാ​ണ് വി​ധി ആ​യി​ട്ടു​ള്ള​ത്. ബാ​ങ്ക് റി​ക്ക​വ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4.20 കോ​ടി രൂ​പ​യു​ടെ ത​ർ​ക്ക​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കി.

ആ​ധാ​ര​ങ്ങ​ളി​ൽ വി​ല​കു​റ​ച്ച് കാ​ണി​ച്ച​ത് സം​ബ​സി​ച്ച ത​ർ​ക്ക​ങ്ങ​ളി​ൽ ജി​ല്ല​യി​ലു​ട​നീ​ളം 126 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും 70 ല​ക്ഷ​ത്തോ​ളം രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.