വെ​ള്ളം ഒ​ഴു​കു​ന്നി​ട​ത്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി കെ​ട്ടി​യെ​ന്ന് ആ​ക്ഷേ​പം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ടും​ബം വെ​ള്ള​ക്കെ​ട്ടി​ലെ​ന്ന് പ​രാ​തി
Sunday, October 13, 2019 10:37 PM IST
ഹ​രി​പ്പാ​ട്: വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​യി​ട​ത്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി കെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ടും​ബ​ത്തി​ന്‍റെ വീ​ട് വെ​ള്ള​ക്കെ​ട്ടി​ലാ​യെ​ന്ന് ആ​ക്ഷേ​പം. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ പി​ലാ​പ്പു​ഴ വെ​ളി​യ​ത്ത് കി​ഴ​ക്ക​തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ കു​ടും​ബ​മാ​ണ് മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത​തു​മൂ​ല​മു​ള്ള വെ​ള്ള​ക്കെ​ട്ടി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

വീ​ടി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള കു​ള​ത്തി​ൽ നി​ന്നും മ​ഴ​ക്കാ​ല​ത്ത് അ​ധി​ക​വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന സ്ഥ​ല​ത്ത് അ​യ​ൽ​വാ​സി ഭി​ത്തി നി​ർ​മി​ച്ച​താ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ 56 വ​ർ​ഷ​മാ​യി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രും കു​ടും​ബ​വും ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തും. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ട​പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

സം​സാ​ര​ശേ​ഷി​യും കേ​ൾ​വി ശ​ക്തി​യും കു​റ​വു​ള്ള സ​ഹോ​ദ​ര​ൻ​മാ​രും മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ വി​ക​ലാം​ഗ​യാ​യ ഭാ​ര്യ​യു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. വീ​ടി​നു ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും പോ​കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്ന് ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. താ​മ​സി​ക്കു​ന്ന വീ​ടി​നു 80 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​വു​മു​ണ്ട്. വീ​ടി​നു ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ ചീ​ഞ്ഞു​തു​ട​ങ്ങി​യ​താ​യും ഇ​ത് വീ​ഴു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​വ​ർ.

ഒ​പ്പം വീ​ടി​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് കേ​ടു​പാ​ടു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലും പ​രാ​തി കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.