അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പാ​രി​ക​ളേ​യും യാ​ത്ര​ക്കാ​രേ​യും വ​ല​യ്ക്കു​ന്നു
Sunday, October 13, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ ക​ച്ചേ​രി​മു​ക്ക് മുതൽ ക്ഷേ​ത്രം വ​രെ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് വ്യാ​പാ​രി​ക​ളേ​യും, വാ​ഹ​ന​യാ​ത്ര​ക്കാ​രേ​യും വ​ല​ക്കു​ന്നു.
ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ശാ​സ്ത്രീ​യ​മാ​യ നി​ല​യി​ൽ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം സം​സ്ഥാ​ന പാ​ത​യു​ടെ വീ​തി കൂ​ടി​യെ​ങ്കി​ലും പാ​ത​യു​ടെ പ്ര​യോ​ജ​നം വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ തു​ട​ർ​ന്ന് കി​ട്ടാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് .
രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ വ​രെ ഗ​താ​ഗ​ത കു​രു​ക്കി​ൽ പെ​ടു​ന്ന​ത് ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്. ക​ച്ചേ​രി​മു​ക്ക് ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​യി​ന്‍റി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ 20 സെ​ക്ക​ന്‍റ് മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഓ​ണം , ക്രി​സ്മ​സ് പോ​ലു​ള്ള വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പാ​ർ​ക്കിം​ഗാ​ണ് . വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്തി​ട്ട് പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ർ​ക്കിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് രൂ​ക്ഷ​മാ​കു​ന്ന​ത്.
ര​ണ്ടു വ​ശ​ങ്ങ​ളി​ലാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നും സാ​ധി​ക്കു​ന്നു​മി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ വ്യാ​പാ​ര​ത്തേ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.
ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തു​ട​ർ​ന്നി​ട്ടും പോ​ലീ​സ് അ​ധി​കൃ​ത​രോ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​കൂ​ട​മോ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​കൂ​ടം ഇ​ട​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ക​യാ​ണ്.