ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം
Monday, October 14, 2019 11:10 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പറ​ന്പ് സൗ​ഹൃ​ദം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം ന​ട​ന്നു. അ​ന്പ​തി​ൽ​ചി​റ വീ​ട്ടി​ൽ ര​മ​ണ​നാ​ണ് ചി​കി​ത്സാ സ​ഹാ​യ​മാ​യി 10,000 രൂ​പാ​യു​ടെ ചെ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ൻ മു​ര​ളീ​ഭ​വ​ൻ കൈ​മാ​റി​യ​ത്. ര​ക്ഷാ​ധി​കാ​രി സി​നു​കു​മാ​ർ രാ​ധേ​യം, സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ കാ​ടാ​ത്ത്, ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ചി​ത്തി​ര, അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് മ​ഠ​ത്തി​ൽ, ര​മേ​ശ് ബാ​ബു ചി​റ​യി​ൽ, റ്റോ​മി മ​ഠ​ത്തി​ക്ക​ളം, അ​ഭി​ലാ​ഷ് തെ​ക്കേ​ക്കു​റ്റ്, അ​നി​ൽ​കു​മാ​ർ തു​രു​ത്തി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ല​ബ് കെ​ട്ടി​ടം ത​ല്ലി​ത്ത​ക​ർ​ത്തു

ചേ​ർ​ത്ത​ല: ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ല്ലി​ത്ത​ക​ർ​ത്തു. വാ​ര​നാ​ട് മാ​ക്ഡ​വ​ൽ ക​ന്പ​നി​ക്ക് വ​ട​ക്കു​വ​ശം പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ര​നാ​ട് വാ​സ്ക്കോ​യു​ടെ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ത്ത​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ ജ​നാ​ല​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.