അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : ആ​കെ 36 മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Monday, October 14, 2019 11:10 PM IST
ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 36 എ​ണ്ണം മാ​തൃ​ക പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ സ്വാ​ഗ​ത​മെ​ഴു​തി​യ പ്ര​ത്യേ​ക ബോ​ർ​ഡും പ്ര​ദേ​ശ​ത്തി​ന്‍റെ മാ​പ്പു​മു​ണ്ടാ​കും. ഹെ​ൽ​പ് ഡെ​സ്കും വി​ശ്ര​മി​ക്കാ​ൻ പ​ന്ത​ൽ, വോ​ട്ട​ർ​മാ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​ൻ കു​ടി​വെ​ള്ളം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും. കൂ​ടാ​തെ സ​മ്മ​ദി​ദാ​യ​ക​ർ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക ബു​ക്കും ഉ​ണ്ടാ​കും.
പ്ര​ഥ​മ ശു​ശ്രൂ​ഷ സം​വി​ധാ​നം, പ്രാ​യ​മാ​യ​വ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കു​മാ​യി വീ​ൽ​ചെ​യ​റി​ന്‍റെ സേ​വ​ന​വും ഈ ​ബൂ​ത്തു​ക​ളി​ൽ ല​ഭ്യ​മാ​കും. എ​ൻ​സി​സി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സേ​വ​ന​വും മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കും.
മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ; കോ​ടം​തു​രു​ത്ത് (അ​ഞ്ച്), കു​ത്തി​യ​തോ​ട് (നാ​ല്), അ​രൂ​ക്കു​റ്റി (മൂ​ന്ന്), പെ​രു​ന്പ​ളം (ര​ണ്ട്), തൈ​ക്കാ​ട്ടു​ശേ​രി (നാ​ല്), പ​ള്ളി​പ്പു​റം (ര​ണ്ട്), അ​രൂ​ർ(​നാ​ല്), എ​ഴു​പു​ന്ന (നാ​ല്), പാ​ണാ​വ​ള്ളി (നാ​ല്), തു​റ​വൂ​ർ തെ​ക്ക് (നാ​ല്).
അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട് ഉ​റ​പ്പാ​ക്കാ​ൻ സ്വീ​പ് സം​ഘം മ​ണ്ഡ​ല​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​ന്പ​സ് വോ​ട്ട് എ​ന്ന പ​രി​പാ​ടി​യും ന​ട​ത്തി.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഷ​റ​ഫ് ഹം​സ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ശ്നോ​ത്ത​രി, സെ​ൽ​ഫി പ്ര​ച​ര​ണം, പ്ര​തി​ജ്ഞ എ​ന്നി​വ​യും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. സ​മ്മ​തി​ദാ​യ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം പൂ​ച്ചാ​ക്ക​ൽ ശ്രീ​ക​ണ്ഠേ​ശ്വ​രം സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ’സ​ഹ​പാ​ഠി​ക്ക് ഒ​രു ക​ത്ത്, വൈ​കു​ന്നേ​രം പൂ​ച്ചാ​ക്ക​ൽ ജം​ഗ്ഷ​നി​ൽ വ​നി​ത​ക​ൾ​ക്കാ​യി ’ച​കി​രി​പി​രി മ​ത്സ​രം’ എ​ന്നി​വ​യും ന​ട​ക്കും. ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.