ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണു
Wednesday, October 16, 2019 10:28 PM IST
മാ​വേ​ലി​ക്ക​ര: ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​തെ​ക്കേ​ക്ക​ര ക​നാ​ൽ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.
ചെ​റു​കു​ന്നം ര​ജ​നി ഭ​വ​ന​ത്തി​ൽ അ​ശോ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ. ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന ഇ​ല​വു​മ​ര​മാ​ണ് തൊ​ട്ട​ടു​ത്ത ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ​ത്.
അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ന്പ് അ​ശോ​ക​ൻ ഓ​ട്ടോ​യി​ൽ നി​ന്ന് തൊ​ട്ട​ടു​ത്ത പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​പ​ക​ടം.
ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.