മ​നു​ഷ്യ​ൻ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ വേ​ണം ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, October 20, 2019 10:49 PM IST
എ​ട​ത്വ: മ​നു​ഷ്യ​ൻ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ വേ​ണം ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ സ്നേ​ഹ​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ചാ​പ്പ​ൽ, ന​വീ​ക​രി​ച്ച കെ​ട്ടി​ടം എ​ന്നി​വ​യു​ടെ കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​മാ​ണ് തെ​ര​വു​ബാ​ല്യ​ങ്ങ​ൾ കു​റ​വു​ള്ള സം​സ്ഥാ​നം. അ​തി​നു കാ​ര​ണം ഇ​ത്ത​ര​ത്തി​ലു​ള്ള മ​ന്ദി​ര​ങ്ങ​ളാ​ണ്. സ​ന്പ​ത്ത് കൂ​ട്ടി വ​യ്ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ അ​തു​കൊ​ണ്ട് പ്ര​യോ​ജ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​ത്തി​ന്‍റെ മ​ക്ക​ളാ​യ ഇ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്പോ​ൾ മാ​ത്ര​മേ ന​മ്മു​ടെ ജീ​വി​ത​വും അ​ർ​ത്ഥ​പൂ​ർ​ണ​മാ​കു​ക​യു​ള്ളു​വെ​ന്നും ന​മ്മു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രം​ശം ഇ​തു​പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചാ​ൽ ന​മ്മ​ൾ​ക്ക് ഇ​ര​ട്ടി​യാ​യി ല​ഭി​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ​ന​യ​ന്നൂ​ർ​കാ​വ് മു​ഖ്യ കാ​ര്യ​ദ​ർ​ശി ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ഷ​മ സു​ധാ​ക​ര​ൻ, അ​ജി​ത്ത് പി​ഷാ​ര​ത്ത്, സ്നേ​ഹ​ഭ​വ​ൻ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി തു​രു​ത്തേ​ൽ, പ്ര​സി​ഡ​ന്‍റ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഫാ. ​ജോ​ബ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യും ന​ട​ന്നു.