കുടിശിക അടയ്ക്കണമെന്ന്
Sunday, October 20, 2019 10:51 PM IST
എ​ട​ത്വ: എ​ട​ത്വ സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ 31 നു ​മു​ന്പു വെ​ള്ള​ക്ക​ര കു​ടി​ശി​ക അ​ട​ച്ച് തീ​ർ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​നി​യൊ​ര​റി​യി​പ്പ് കൂ​ടാ​തെ ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. ക​ണ​ക്ഷ​ൻ ലൈ​നി​ൽ മോ​ട്ടോ​ർ ഘ​ടി​പ്പി​ക്കു​ന്ന​തും കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ആ​യ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് എ​ട​ത്വ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടു കൂ​ടി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ണ്ടു​ള്ള സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 മു​ത​ൽ 35 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ക​ള​ർ​കോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ കേ​ന്ദ്ര​യി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. ഫോ​ണ്‍: 7012814419, 7356263666.