ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ
Monday, October 21, 2019 10:22 PM IST
തു​റ​വൂ​ർ: അ​രൂ​രി​ലെ മി​ക​ച്ച പോ​ളിം​ഗിൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വാ​ദി​ക്കു​ക​യും ചെ​യ്തു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മ​തി​ദാ​യ​ക​ർ മ​ഴ​യെ അ​വ​ഗ​ണി​ച്ചും വോ​ട്ട് ചെ​യ്യു​വാ​നെ​ത്തി​യ​ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.