ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി
Monday, October 21, 2019 10:25 PM IST
ചേ​ർ​ത്ത​ല: തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. തൈ​ക്ക​ൽ, ഒ​റ്റ​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. തൈ​ക്ക​ൽ ബീ​ച്ചി​ന് വ​ട​ക്ക് നീ​ലി​വേ​ലി​ചി​റ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ പു​ന്ന​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​യ് കു​ഞ്ഞി​ന്‍റെ വീ​ട് ഏ​ത് നി​മി​ഷ​വും ക​ട​ലെ​ടു​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്തെ നാ​ല് തെ​ങ്ങു​ക​ൾ ക​ട​ലെ​ടു​ത്തു. ര​ണ്ട് തെ​ങ്ങു​ക​ൾ വീ​ഴാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. ക​ട​ലി​ൽ നി​ന്ന് ഏ​ഴ് മീ​റ്റ​റോ​ളം വെ​ള്ളം ക​ര​യി​ലേ​യ്ക്ക് അ​ടി​ച്ചു ക​യ​റി​ട്ടു​ണ്ട്. ഏ​ട്ട് മീ​റ്റ​റോ​ളം കൂ​ടി തി​ര​മാ​ല ക​ര​യി​ലേ​യ്ക്ക് ക​യ​റി​യാ​ൽ ജോ​യ് കു​ഞ്ഞി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ക്കും.