അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രെ ത​ട​ഞ്ഞു
Monday, October 21, 2019 10:25 PM IST
മാ​ന്നാ​ർ: അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ അ​ധി​കൃ​ത​രെ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. മാ​ന്നാ​റി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ഒ​ഴി​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ​ത്.

എ​ന്നാ​ൽ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ സം​ഘ​ടി​ച്ച് എ​തി​ർ​പ്പു​മാ​യി എ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ​ക്ക് പി​ൻ​മാ​റേ​ണ്ടി വ​ന്നു. വ​ഴി​യോ​ര​ക​ച്ച​വ​ട യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധി​കൃ​ത​രെ ത​ട​ഞ്ഞ​ത്. പ​ക​രം സം​വി​ധാ​നം പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​നി​യും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ പ​ഞ്ച​ായ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ഉ​ൾ​പ്പെടെ​യു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​യ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.