മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന കു​ടും​ബം ഇ​പ്പോ​ഴും വാ​ട​ക​വീ​ട്ടി​ൽ
Tuesday, October 22, 2019 10:56 PM IST
മ​ങ്കൊ​ന്പ്: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന കു​ടും​ബം ഇ​പ്പോ​ഴും വാ​ട​ക​വീ​ട്ടി​ൽ. നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ചെ​റു​ക​ര പു​തു​വീ​ട്ടി​ൽ വി​ശ്വ​വ​ന്ദ്യ​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ ഒ​ന്നേ​കാ​ൽ വ​ർ​ഷ​മാ​യി താ​മ​സ​യോ​ഗ്യ​മാ​യ വീ​ടി​നാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഇ​ത്ര​യും കാ​ല​മാ​യി ഏ​ഴം​ഗ​കു​ടും​ബം താ​ങ്ങാ​നാ​വാ​ത്ത വാ​ട​ക ന​ൽ​കിയാണ് വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. 2018 ആ​ഗ​സ്റ്റ് മാ​സം 19നാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട് ത​ക​ർ​ന്നു​വീ​ണ​ത്.

ഈ ​സ​മ​യം വി​ശ്വ​ന്ദ്യ​നും കു​ടും​ബ​വും ച​ങ്ങ​നാ​ശേ​രി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പ്ര​ള​യ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​നെ​ത്തി​യ സം​ഘം വീ​ട് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് അ​ൻ​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല. 600 ഓ​ളം കു​ടും​ബ​ങ്ങ​ളു​ള്ള 11-ാം വാ​ർ​ഡി​ൽ ആ​കെ ത​ക​ർ​ന്നു​വീ​ണ​ത് ഈ ​വീ​ടു​മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ത​നി​ക്കൊ​ഴി​കെ മ​റ്റെ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ല​ഭി​ച്ച​താ​യി വി​ശ്വ​വ​ന്ദ്യ​ൻ പ​റ​യു​ന്നു. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലാ​യി പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് ഉ​ട​നെ ന​ട​പ​ടി​യാ​കു​മെ​ന്ന മ​റു​പ​ടി​യാ​ണ് എ​ല്ലാ​യി​ട​ത്തു​നി​ന്നും ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നൊ​പ്പം അ​പ്പീ​ൽ ന​ൽ​കി. ഏ​റെ​നാ​ൾ​കാ​ത്തി​രു​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പ് താ​ലൂ​ക്കാ​ഫീ​സി​ലെ​ത്തി ത​ഹ​സി​ൽ​ദാ​ർ​ക്കു നേ​രി​ട്ടു പ​രാ​തി ന​ൽ​കി​യ​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു. 15 ന​കം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പി​ൽ ആ​ശ്വ​സി​ച്ചു കാ​ത്തി​രു​ന്നി​ട്ടും ഫ​ല​മു​ണ്ടാ​കാ​തി​രു​ന്ന​തി​ലു​ള്ള നി​രാ​ശ​യി​ലാ​ണ് ഈ ​കു​ടും​ബം.

മ​ക​നും മ​രു​മ​ക​ളും ഇ​വ​രു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് വി​ശ്വ​വ​വ​ന്ദ്യ​ന്‍റെ കു​ടും​ബം. പാ​തി ത​ക​ർ​ന്നു​വീ​ണ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വീ​ട്ടി​ൽ ഇ​വ​രു​മാ​യി ക​ഴി​യാ​നു​ള്ള ഭ​യം മൂ​ല​മാ​ണ് വാ​ട​ക​വീ​ട്ടി​ലേ​ക്കു മാ​റി​യ​ത്.

പ്ര​തി​മാ​സം മൂ​വാ​യി​രം രൂ​പ വാ​ട​ക ന​ൽ​കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​നു താ​മ​സ​യോ​ഗ്യ​മാ​യ വീ​ടെ​ന്ന സ്വ​പ്നം ഇ​നി​യും കൈ​യെ​ത്താ ദൂ​ര​ത്തി​ലാ​ണ്.