വ്യാ​പാ​രി​ക​ൾ ക​ള​ക്‌ടറേറ്റ് മാ​ർ​ച്ച് ന​ട​ത്തും
Tuesday, October 22, 2019 10:58 PM IST
ആ​ല​പ്പു​ഴ: കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​റ്റ് നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് നേ​രെ​യു​ള്ള പീ​ഡ​ന​മു​റ​ക​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യ് 30 ന് ​രാ​വി​ലെ 11ന് ​ക​ള​ക്‌ടറേറ്റ് മാ​ർ​ച്ചും തു​ട​ർ​ന്ന് ധ​ർ​ണ​യും ന​ട​ത്തും. വാ​റ്റ് നി​യ​മം നി​ല​നി​നി​ന്നി​രു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മാ​സ റി​ട്ടേ​ണു​ക​ളും വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ളും കൃ​ത്യ​മാ​യ് ന​ൽ​കു​ക​യും അ​വ​യൊ​ക്കെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ വേ​ണ്ടി ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള ക​ണ​ക്കു​ക​ൾ വീ​ണ്ടും ഹാ​ജ​രാ​ക്കാ​നും ല​ക്ഷ​ങ്ങ​ൾ നി​കു​തി അ​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് നോ​ട്ടീ​സു​ക​ൾ അ​യ​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഇ​തി​നെ​തി​രെ 30ന് ​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും കേ​ര​ള വ്യാ​പ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​നു​ഷ്യ​ത്വ​ര​ഹി​ത​വും സാ​മാ​ന്യ നീ​തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പിന്മാ​റി​യി​ല്ലെങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ​സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യ് സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സ​ബി​ൽ​രാ​ജ് പ​റ​ഞ്ഞു.