ത​ക​ഴി​യി​ൽ പൈ​പ്പ് ചോ​ർ​ച്ച, റോ​ഡ് കു​ഴി​ച്ച് ന​ന്നാ​ക്കി തു​ട​ങ്ങി
Wednesday, October 23, 2019 10:50 PM IST
എ​ട​ത്വ: ത​ക​ഴി​യി​ലെ പൈ​പ്പ് പൊ​ട്ടി​യു​ള്ള ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നാ​യി റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് ന​ന്നാ​ക്കി തു​ട​ങ്ങി.

ത​ക​ഴി ക​ന്നാ​മു​ക്കി​ലാ​ണ് ഇ​ന്ന​ലെ റോ​ഡ് കു​ഴി​ച്ച് പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. കേ​ള​മം​ഗ​ല​ത്ത് ഇ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കും.

മൂ​ന്ന് മാ​സം മു​ൻ​പ് ക​ന്നാം​മു​ക്കി​ൽ പൈ​പ്പ് പൊ​ട്ടി​യ​പ്പോ​ൾ ര​ണ്ട് മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പ് മു​റി​ച്ചു മാ​റ്റി പു​തി​യ പൈ​പ്പ് യോ​ജി​പ്പി​ച്ചി​രു​ന്നു.

ഇ​വി​ടെ വീ​ണ്ടും ചോ​ർ​ച്ച ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ത​ക​ഴി കി​ഴ​ക്ക് കു​ഴ​ൽ കി​ണ​റി​നു സ​മീ​പം പൊ​ട്ടി​യ പൈ​പ്പ് നീ​ക്കം ചെ​യ്ത ശേ​ഷം പു​തി​യ​ത് യോ​ജി​പ്പി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ആ​കു​ക​യു​ള്ളൂ.
റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണു വീ​ണ്ടും പൊ​ട്ടി​യ​ത്.