യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Wednesday, October 23, 2019 10:52 PM IST
പൂ​ച്ചാ​ക്ക​ൽ: മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ക്കു​റ്റി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
കൊ​ന്പ​നാ​മു​റി ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വ​ടു​ത​ല ജം​ഗ്ഷ​നി​ൽ എ​ത്തി​യാ​ണ് മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ക്ക് ദാ​ന​ത്തി​ലൂ​ടെ അ​ന​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ച മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​സ്. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. നൗ​ഫ​ൽ മു​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ധീ​ഷ് ബാ​ബു, ഐ​ജോ ഐ​സ​ക്, ഷ​ഹീ​ർ, നി​സാം, ജാ​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.