അ​രൂ​ർ ആ​ർ​ക്കൊ​പ്പം...‍? ജ​ന​മ​ന​സ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം
Wednesday, October 23, 2019 10:52 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം കാ​ക്കാ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും നേ​ർ​ക്കു​വ​രു​ന്പോ​ൾ ഇ​ത്ത​വ​ണ മ​ണ്ഡ​ലം ആ​ർ​ക്കൊ​പ്പം എ​ന്ന​ത​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.
ഇ​ട​തു​മു​ന്ന​ണി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ടം ഉ​ള്ള മ​ണ്ഡ​ല​മാ​ണ് അ​രൂ​ർ. മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം ന​ട​ന്ന 15 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 10 ത​വ​ണ​യും ഇ​ട​തു​മു​ന്ന​ണി​യെ ജ​യി​പ്പി​ച്ച് വി​ട്ട മ​ണ്ണാ​ണ് അ​രൂ​രി​ലേ​ത്. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ മാ​നം കാ​ത്ത​ത് അ​രൂ​ർ ഉ​ൾ​പ്പെ​ട്ട ആ​ല​പ്പു​ഴ മ​ണ്ഡ​ല​മാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന വി​ജ​യം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും ആ​ല​പ്പു​ഴ മാ​ത്രം യു​ഡി​എ​ഫി​ന് കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യി​രു​ന്നി​ല്ല.
പ​രാ​ജ​യ​ത്തി​നി​ട​യി​ലും കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത് 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ. ​എം. ആ​രി​ഫി​ന് ഭൂ​രി​പ​ക്ഷം ന​ൽ​കി​യ അ​രൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ നേ​ടി​യ മേ​ൽ​ക്കൈ ആ​യി​രു​ന്നു.
648 വോ​ട്ടു​ക​ളു​ടെ മേ​ൽ​ക്കൈ ആ​ണ് അ​രൂ​രി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ത​ന്നെ​യാ​ണ് അ​രൂ​രി​ലെ​യും സ്ഥാ​നാ​ർ​ഥി. ഇ​ട​തി​ന് അ​നു​കൂ​ല​മാ​യ അ​രൂ​രി​ന്‍റെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​മാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ന്പി​ലെ വെ​ല്ലു​വി​ളി.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ​രി​ച​യ​വും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ട് യു​ഡി​എ​ഫി​ന് വെ​ല്ലു​വി​ളി​യാ​ണ്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​നു സി. ​പു​ളി​ക്ക​ലി​ലൂ​ടെ അ​രൂ​ർ വീ​ണ്ടും സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും എ. ​എം. ആ​രി​ഫി​ന്‍റെ​യും വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ​റ​ഞ്ഞു​ള്ള പ്ര​ച​ര​ണം നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഏ​ഴ് ശ​ത​മാ​ന​മു​ള്ള മു​സ്ലീം വോ​ട്ടു​ക​ൾ ഒ​ന്ന​ട​ങ്കം ഷാ​നി​മോ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മോ എ​ന്ന ഭ​യ​വും ഇ​ട​ത് ക്യാ​ന്പി​ന് ഉ​ണ്ട്.
സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ​രി​ച​യ​വും മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ യു​വ​നേ​താ​വെ​ന്ന പ​രി​വേ​ഷ​വും ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ക​രു​തു​ന്ന​ത്. ഈ​ഴ​വ സ​മു​ദാ​യ അം​ഗ​ത്തെ അ​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ​ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ട​ത് മേ​ധാ​വി​ത്വം ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​രി​ലെ 10 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​ഴും പി​ന്തു​ണ​ച്ച​ത് എ​ൽ​ഡി​എ​ഫി​നെ.
അ​രൂ​ക്കു​റ്റി, അ​രൂ​ർ, ചേ​ന്നം​പ​ള്ളി​പ്പു​റം, കോ​ടം​തു​രു​ത്ത്, പാ​ണാ​വ​ള്ളി, തൈ​ക്കാ​ട്ടു​ശേ​രി, തു​റ​വൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ന്ന​പ്പോ​ൾ പെ​രു​ന്പ​ളം, കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന തു​ട​ങ്ങി​യ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച​ത്. ഇ​തു​കൊ​ണ്ടു ത​ന്നെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും പ്ര​തീ​ക്ഷ​ക​ൾ വ​യ്ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് അരൂർ. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രാ​മ​വ​ധി ഭൂ​രി​പ​ക്ഷം നേ​ടി മു​ന്നേ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.
മു​ൻ​പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം അ​രൂ​രി​ൽ കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ സം​വി​ധാ​നം ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത് യു​ഡി​എ​ഫ് ക്യാം​പി​ന്‍റെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്നു​ണ്ട്. മ​ണ്ഡ​ലം കാ​ക്കാ​ൻ ആ​രി​ഫി​നെ പോ​ലെ ത​ന്നെ മ​നു സി. ​പു​ളി​ക്ക​ലി​നു​മാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​ത് മു​ന്ന​ണി​യും.