മേ​ള​യി​ലെ മാ​ണി​ക്യ​മാ​യി പ്ല​സ് വ​ണ്‍ കാ​ര​ൻ
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച​പ്പോ​ൾ അ​മി​ത് മേ​ള​യി​ലെ മാ​ണി​ക്യ​മാ​യി. ഹൈ​ജം​ബ്, ലോം​ഗ്ജം​പ്, ട്രി​പ്പി​ൾ ജം​പ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് അ​മി​ത് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ട്ടം നേ​ടി​യ​ത്. പ​ത്താം​ക്ലാ​സു​വ​രെ സ്പോ​ർ​ട്സി​ൽ കാ​ര്യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യി ലി​യോ തേ​ർ​ട്ടീം​ന്ത് സ്കൂ​ളി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് അ​മി​തി​ന് ശു​ക്ര​ദ​ശ ഉ​ദി​ച്ച​ത്. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ റോ​ഷ​ൻ ജോ​ണാ​ണ് അ​മി​തി​ന്‍റെ ക​ഴി​വ് ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ളി​ലെ ലി​യോ അ​ത്ല​റ്റി​ക് അ​ക്കാ​ദ​മി​യി​ൽ ക​ഠി​ന​മാ​യി പ​രി​ശീ​ല​നം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ത​നി​ക്ക് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന് അ​മി​ത് പ​റ​ഞ്ഞു. ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ ആ​ല​പ്പു​ഴ വ​ട​ക്ക​ൻ​പ​റ​ന്പ് വി.​പി തോ​മ​സ്ആ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​ണ്. ഇ​ള​യ സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്.