ബോ​ട്ട് മു​ങ്ങി: ഒ​ന്പ​തം​ഗ സം​ഘം ര​ക്ഷ​പ്പെ​ട്ടു
Tuesday, November 12, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ന്പാ​ന​ദി​യി​ലെ മി​ത്ര മ​ഠം പാ​ല​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടു​പേ​ർ ചാ​ടി​യ​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും തി​ര​ച്ചി​ൽ തു​ട​ർ​ന്നു. തെ​ര​ച്ചി​ലി​നെ​ത്തി​യ ബോ​ട്ട് മ​റി​ഞ്ഞ് ഒ​ന്പ​തം​ഗ സം​ഘം അ​പ​ക​ട​ത്തി​ൽ പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റോ​ടെ പ്ര​യാ​ർ ക​രി​ങ്ങാ​ട്ട്കാ​വ് ആ​ലും​മൂ​ട്ടി​ൽ ക​ട​വി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ബോ​ട്ട് മു​ങ്ങു​ക​യാ​യി​രു​ന്നു.
ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അം​ഗ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​ൾ​ക്ക് കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു പ​രി​ക്കേ​റ്റ​യാ​ളെ ചെ​ങ്ങ​ന്നു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.