ബാ​ൻ​ഡ് മേ​ള​ത്തി​ൽ പ​ത്താം ത​വ​ണ​യും രാ​മ​പു​രം ഒ​ന്നാ​മ​ത്
Tuesday, November 19, 2019 10:17 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ബാ​ന്‍റ് മേ​ള മ​ത്സ​ര​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ രാ​മ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ൾ തു​ട​ർ​ച്ച​യാ​യി പ​ത്താം​ത​വ​ണ​യും ജേ​താ​ക്ക​ളാ​യി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ രാ​മ​പു​രം സ്കൂ​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​രി​ശീ​ല​ക​ർ ഒ​ന്നും ത​ന്നെ​യി​ല്ലാ​തെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​മ​പു​രം സ്‌​കൂ​ൾ ടീം ​പ​രി​ശീ​ല​നം​ന​ട​ത്തി​യ​ത്. പ​ത്തു വ​ർ​ഷ​മാ​യി രാ​മ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്. നാ​ഷ​ണ​ൽ ലെ​വ​ലി​ൽ സോ​ണ​ൽ ഇ​ന്‍റ​ർ സ്കൂ​ൾ കോം​പ​റ്റീ​ഷ​നി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ൺ​കു​ട്ടി​ക​ളു​ടെ ഏ​ക ടീം ​രാ​മ​പു​രം സ്‌​കൂ​ൾ ടീ​മാ​ണ്.