പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ലെ വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം
Tuesday, November 19, 2019 10:20 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ലെ പ​ള്ളി​ക്ക​ൽ ചി​റ​വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കാ​റി​ന്‍റെ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. ര​ണ്ടു​മാ​സം മു​ന്പ് ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് റോ​ഡ് സൈ​ഡി​ൽ നി​ന്നി​രു​ന്ന 11 കെ​വി ഇ​ല​ക്ട്ര.​ക്ക് പോ​സ്റ്റ് ത​ക​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ സ്ഥ​ല​ത്ത് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ മൂ​ന്നു​ത​വ​ണ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​മി​ത​വേ​ഗ​വും അ​ല​സ​മാ​യ ഡ്രൈ​വിം​ഗു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്.

ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള കു​ഷാ​പ്പി​ൽ നി​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ചാ​വ​ടി ശ്്മ​ശാ​ന​ത്തി​നു മു​ന്നി​ലെ വ​ള​വി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ഇ​ടി​ക്കു​ന്ന​തും തോ​ട്ടി​ലേ​ക്കു വീ​ഴു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്.

ഇ​വി​ടെ പോ​ലീ​സ് അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മി​ല്ല. വേ​ഗ​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു. ഇ​വി​ടെ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.