വാ​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ ഒ​ന്പ​താം വ​ർ​ഷ​വും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ന്ന​ദാ​നം ന​ൽ​കി
Tuesday, November 19, 2019 10:23 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ അ​യ്യ​പ്പ​ഭ​ക്ത​സം​ഘം ന​ട​ത്തി​വ​രു​ന്ന അ​ന്ന​ദാ​ന​വി​ത​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച എ​രു​മേ​ലി​യി​ലെ താ​ഴ​ത്തു​വീ​ട്ടി​ൽ നി​ന്നു​ള്ള വാ​വ​രു​ടെ പി​ൻ​ത​ല​മു​റ​യി​ലെ കു​ടും​ബാ​ഗ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം​വ​ർ​ഷ​വും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ന്ന​ദാ​നം ന​ൽ​കി.

കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ഷു​ക്കൂ​ർ (വാ​വ​രു​പ​ള്ളി മു​ൻ പ്ര​സി​ഡ​ന്‍റ്), ടി.​എ​ച്ച്. ഷം​സു​ദീ​ൻ, ടി.​എ​ച്ച്. ആ​സാ​ദ്, ഇ​സ്മ​യി​ൽ ഹ​സ​ൻ, ഹാ​രി​സ് ഹ​സ​ൻ, ഹ​ബീ​ബ് മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​പു​ര​യി​ൽ അ​ന്ന​ദാ​നം ന​ൽ​കി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​നി​വേ​ദ്യ​ത്തി​ന് ശേ​ഷം ഊ​ട്ടു​പു​ര​യി​ൽ നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച​ശേ​ഷം ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം അ​ഡ്വ. കെ.​എ​സ്. ര​വി, സ​മൂ​ഹ​പെ​രി​യോ​ൻ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണം വി​ള​ന്പി​കൊ​ടു​ത്ത​ത്.

മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് അ​ന്പ​ല​പ്പു​ഴ പേ​ട്ട​സം​ഘ​വും വാ​വ​രു​ടെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം. അ​ന്പ​ല​പ്പു​ഴ പേ​ട്ട സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി​യ​പ്പോ​ൾ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തും വാ​വ​രാ​ണെ​ന്നാ​ണ് ഭ​ക്ത​ർ വി​ശ്വ​സി​ക്കു​ന്ന​ത്.

കാ​ല​ങ്ങ​ൾ പ​ല​തു​പി​ന്നി​ട്ടെ​ങ്കി​ലും അ​തി​ന്‍റെ ബ​ന്ധം പു​തു​ക്കി പേ​ട്ട​സം​ഘം എ​രു​മേ​ലി എ​ത്തു​ന്ന​തി​ന് മു​ന്പ് വാ​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​യ താ​ഴ​ത്തു​വീ​ട്ടി​ലെ കു​ടും​ബ​ത്തി​ലെ​ത്തും. ഇ​വി​ടെ പ്ര​സാ​ദം ന​ൽ​കി​യ​തി​നു​ശേ​ഷം കു​ടും​ബ​കാ​ര​ണ​വ​ർ ന​ൽ​കു​ന്ന നി​ല​വി​ള​ക്കു​മാ​യാ​ണ് പേ​ട്ട സം​ഘം ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.