ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷം ഇ​ന്ന്
Wednesday, December 4, 2019 11:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല മ​ണ്ണ് പ​ര്യ​വ​ക്ഷേ​ണ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്തി​ൽ ഇ​ന്ന് (ഡി​സം​ബ​ർ അ​ഞ്ച്) ലോ​ക മ​ണ്ണ് ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ഉ​ച്ചകഴിഞ്ഞു ര​ണ്ടി​ന് ചേ​ന്നം​പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ഹ​രി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ടോ​മി ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഇ​ന്ദു ഭാ​സ്ക​ർ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ സു​രേ​ന്ദ്ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​നം വി​ള​ക​ൾ​ക്കും മ​നു​ഷ്യ​നും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും.