ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് വീ​ണ്ടും ബി​ല്ല​യ​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി
Wednesday, December 4, 2019 11:33 PM IST
ആ​ല​പ്പു​ഴ: ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം തു​ക അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ൽ അ​യ​ച്ച് ഉ​പ​ഭോ​ക്താ​വി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​ഹ​രം. ആ​ല​പ്പു​ഴ എം​ഒ വാ​ർ​ഡ് ശ​ബ​രി​നി​വാ​സി​ൽ വി​ജ​യ​ച​ന്ദ്ര​നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ മൂ​ലം വ​ട്ടം ക​റ​ങ്ങു​ന്ന​ത്. 40 വ​ർ​ഷം മു​ന്പാ​ണ് വി​ജ​യ​ച​ന്ദ്ര​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ത്ത​ത്. പി​ന്നീ​ട് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന​ത്തെ ഡി​സ്ക​ണ​ക്ഷ​ന്‍റെ രേ​ഖ​ക​ൾ കൈ​വ​ശം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വീ​ണ്ടും ബി​ല്ലു​ക​ൾ വ​രി​ക​യും ഈ ​വ​ർ​ഷം ജൂ​ണി​ൽ 7483 രൂ​പ കു​ടി​ശി​ക​യും 65 രൂ​പ ഡി​സ്ക​ണ​ക്ഷ​ൻ ചാ​ർ​ജും ചേ​ർ​ത്ത് വീ​ണ്ടും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ലം തീ​രെ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു ഈ ​തു​ക മു​ഴു​വ​ൻ അ​ട​ച്ച് കു​ടി​വെ​ള്ള​ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും 3495 രൂ​പ കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ബി​ൽ അ​യ​ച്ചി​രി​ക്കു​ന്ന​ത്. എ​ഡ​ബ്ല്യു​എ​സ് 5892/ ഡി ​എ​ന്ന​താ​ണ് ക​ണ്‍​സ്യൂ​മ​ർ ന​ന്പ​ർ.