പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Wednesday, December 4, 2019 11:33 PM IST
അ​ന്പ​ല​പ്പു​ഴ: സി​ഗ്ന​ൽ ക​ണ്ടു നി​ർ​ത്തി​യി​ട്ട കാ​റി​നു പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. നീ​ർ​ക്കു​ന്നം പ​ള്ളി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ സാ​ജി​ത (46) മ​ക​ൾ ആ​മി​ന, ആ​മി​ന​യു​ടെ ന​വ​ജാ​ത ശി​ശു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ ദി​ശ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് ഇ​ടി​ച്ച​ത്.