ക​ന​കാ​ശേ​രി പാ​ട​ത്തെ തു​ട​ർ മ​ട​വീ​ഴ്ച; ബ​ണ്ടു​ക​ളി​ലെ വീ​ട്ട​മ്മ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്
Saturday, December 7, 2019 10:42 PM IST
ആ​ല​പ്പു​ഴ: തു​ട​ർ​ച്ച​യാ​യി പു​റം​ബ​ണ്ട് പൊ​ട്ടി കൃ​ഷി ന​ശി​ക്കു​ക​യും ജീ​വ​തം ദു​രി​ത​പൂ​ർ​ണ​മാ​കു​ക​യും ചെ​യ്യു​ന്ന കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ലെ താ​മ​സ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. പ്ര​ദേ​ശ​ത്ത് ക​ല്ലു​കെ​ട്ടി ബ​ല​മു​ള്ള ബ​ണ്ടു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൂ​റി​ല​ധി​കം വീ​ട്ട​മ്മ​മാ​രാ​ണ് ക​ള​ക്ട​ർ എം.​അ​ഞ്ജ​ന​യ്ക്ക് മു​ന്നി​ലേ​ക്ക് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. മൂ​ന്നു​ത​വ​ണ​യാ​ണ് ഇ​പ്പോ​ൾ കാ​ല​വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ന​കാ​ശേ​രി​യി​ൽ മ​ട​വീ​ണ​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി.

മ​ട​വീ​ഴ്ച​യി​ൽ കു​പ്പ​പ്പു​റം ഗ​വ. ഹൈ​സ്കൂ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യും വീ​ട്ട​മ്മ​മാ​ർ ഒ​പ്പി​ട്ട പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ട​വീ​ഴ്ച​യി​ൽ കൃ​ഷി​നാ​ശം ഏ​റെ​യു​ണ്ടാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ഒ​രു രൂ​പ​പോ​ലും സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് പ​രാ​തി​ക്കാ​ർ​ക്ക് ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ മ​ട​വീ​ഴ്ച​ക്ക് ശേ​ഷം മ​ത്സ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

നാ​ളെ ക്രി​സ്മ​സ് പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ക്ലാ​സ്മു​റി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ്ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ഭ​യ​ക്കു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം എ​ടു​ക്ക​ണ​മെ​ങ്കി​ൽ പോ​ലും ര​ണ്ടി​ല​ധി​കം കി​ലോ​മീ​റ്റ​ർ വെ​ള്ള​ത്തി​ൽ നീ​ന്തി​പു​റം ബ​ണ്ടി​ൽ എ​ത്ത​ണം. കൈ​ന​ക​രി ക​ന​കാ​ശേ​രി, വ​ലി​യ​ക​രി, മീ​ന​പ്പ​ള്ളി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​രു​പു​റം​ബ​ണ്ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്.

ഏ​തെ​ങ്കി​ലും ഒ​രു പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ണാ​ൽ മൂ​ന്നു​പാ​ട​വും മു​ങ്ങി​ത്താ​ഴും. ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പു​ന​ർ നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന പു​റം​ബ​ണ്ട് പൊ​ട്ടി കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​രം മു​ങ്ങി. വി​ത​ക​ഴി​ഞ്ഞ് 17മു​ത​ൽ 23വ​രെ ദി​വ​സം പ്രാ​യ​മാ​യ 800 ഏ​ക്ക​റി​ലെ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്.

ഇ​തി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ലി​യ​ക​രി, മീ​ന​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച​യി​ൽ മു​ങ്ങി. നൂ​റോ​ളം വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മൂ​ന്നു​ത​വ​ണ ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​രം മ​ട​വീ​ണ് ന​ശി​ച്ചി​രു​ന്നു. ക​ന​കാ​ശേ​രി ചി​റ​യി​ൽ 17 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് അ​ന്ന് മ​ട​വീ​ണ​ത്.

മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി​യ ബ​ണ്ടി​ന്‍റെ പു​റം ഭാ​ഗ​ത്ത് പി​ള്ള​ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. ചാ​ക്ക് അ​ടു​ക്കി​യ​തി​ന്‍റെ ഒ​രു അ​റ്റ​ത്താ​ണ് മ​ട​വീ​ണ​ത്. തു​ട​ർ​ന്ന് അ​ടു​ക്കി​യ മു​ഴു​വ​ൻ ചാ​ക്കും ങ​ഴു​ക്കി​ൽ പെ​ട്ട് ഒ​ലി​ച്ചു പോ​യി. ഇ​നി കൃ​ഷി ഇ​റ​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നു​പാ​ട​ത്തി​നും പ്ര​ത്യേ​കം തി​രി​ച്ച് ബ​ല​പെ​ടു​ത്തി​യ ബ​ണ്ട് നി​ർ​മി​ക്ക​ണ​മെ​ന്നും പു​റം​ബ​ണ്ടു​ക​ൾ ക​ൽ​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വീ​ട്ട​മ്മ​മാ​ർ ക​ള​ക്ട​റോ​ടു പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കൃ​ഷി​ചെ​ല​വി​നാ​യി എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മ​ട​വീ​ഴ്ച​ക്ക് ശേ​ഷം കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് വ​കു​പ്പ് ഏ​ക്ക​റി​ന് 40കി​ലോ നെ​ൽ​വി​ത്ത് മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഏ​ക്ക​റി​ന് 60കി​ലോ വി​ത്താ​ണ് ഓ​രോ​ക​ർ​ഷ​ക​രും വി​ത​ച്ച​ത്.

പാ​ട്ട​ത്തി​ന് എ​ടു​ത്ത ക​ർ​ഷ​ക​രും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഏ​ക്ക​റി​ന് 15,000ൽ ​അ​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ഷാ​നി, ര​ഞ്ജി, ഭാ​സു​ര, ഷി​ജി,ര​മ്യ,സി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ ക​ള​ക്ട​റെ കാ​ണാ​ൻ എ​ത്തി​യ​ത്.