വാ​ർ​ഷി​ക​വും സു​വ​ർ​ണ ജൂ​ബി​ലി​യും
Friday, December 13, 2019 10:40 PM IST
ആ​ല​പ്പു​ഴ: തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഗ്രി​ഗോ​റി​യോ​സ് ക​രി​ക്കം​പ​ള്ളി​ൽ സി​എം​ഐ​യു​ടെ 93ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം, ക​രി​ക്കം​പ​ള്ളി​ൽ തെ​ക്കേ​ത്ത​ല​യ്ക്ക​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം, വേ​ർ​പി​രി​ഞ്ഞു പോ​യ​വ​രെ ഓ​ർ​ക്കു​ന്ന പൂ​ർ​വീ​കാ​നു​സ്മ​ര​ണം, റ​വ. ഡോ.​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി എ​ന്നി​വ 16നു ​സം​യു​ക്ത​മാ​യി ന​ട​ത്തും.
പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ. തു​ട​ർ​ന്നു മോ​ൻ​സി ജോ​ർ​ജ് ക​രി​ക്കം​പ​ള്ളി​ലി​ന്‍റെ വ​സ​തി​യി​ൽ രാ​വി​ലെ 10.30 ന് ​സ​മ്മേ​ള​നം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യം വി​കാ​രി ഫാ. ​ജ​യിം​സ് മാ​ളേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ഷാ​ധി​കാ​രി ടി.​ജെ. വ​ർ​ക്കി വാ​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജേ​ക്ക​ബ് ചാ​ക്കോ ന​ന്നാ​ട്ടു​മാ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​തോ​മ​സ് തെ​ക്കേ​ത്തല​യ്ക്ക​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും തോ​മ​സ് ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും ന​ട​ത്തും. ക​രി​ക്കം​പ​ള്ളി​ൽ ന​ന്നാ​ട്ടു​മാ​ലി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, വി.​എം. തോ​മ​സ് മു​ണ്ട​ൻ​കു​ന്നേ​ൽ, സി​ബി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ജേ​ക്ക​ബ് ജോ​സ​ഫ് തെ​ക്കേ​ത്ത​ല​യ്ക്ക​ൽ, കെ.​ടി. വ​ർ​ക്കി പു​ത്ത​ൻ​പീ​ടി​ക​യി​ൽ, ഷി​ന്‍റോ ക​രി​ക്കം​പ​ള്ളി​ൽ, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​വീ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജൂ​ബി​ലേ​റി​യ​ൻ റ​വ. ഡോ. ​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.