ലൂ​യി​ബ്രയ്‌ലിഅ​നു​സ്മ​ര​ണ​വും അ​ന്ധ​ക്ഷേ​മ പ​ക്ഷാ​ച​ര​ണ​വും
Tuesday, January 14, 2020 10:53 PM IST
മാ​വേ​ലി​ക്ക​ര: ലൂ​യി​ബ്ര​യ്‌ലി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​ക്ഷേ​മ പ​ക്ഷാ​ച​ര​ണം ന​ട​ന്നു.
മാ​വേ​ലി​ക്ക​ര പീ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജി​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​ഫ്ബി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി. ​തു​ള​സി​ധ​ര​ൻ, പ്ര​ഫ. ബോ​ബി ഉ​മ്മ​ൻ കു​ര്യ​ൻ, അ​ഡ്വ. എ​ൻ. ശി​വ​ൻ​കു​ഞ്ഞ്, കെ.​ആ​ർ. ര​ഞ്ജി​നി, മ​രി​യ ചെ​റി​യാ​ൻ, സി.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബ്രെ​യി​ൽ പ്ര​ദ​ർ​ശ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.