പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി ജി​ല്ലാ ത​ല​ത്തി​ല്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Friday, January 17, 2020 10:42 PM IST
ചേ​ര്‍​ത്ത​ല: കേ​ര​ളാ പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി ജി​ല്ലാ ത​ല​ത്തി​ല്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ത്തു​ന്നു.
ജി​ല്ല​യി​ലെ പോ​ലീ​സ് സേ​ന​യ്ക്കാ​യി ജി​ല്ലാ റൈ​ഫി​ള്‍​സ് ക്ല​ബ്ബാണ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​രു​ക്കു​ന്ന​ത്. 19 നു ​ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ലെ റൈ​ഫി​ള്‍​സ് ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലാ​ണ് മ​ത്സ​രം. മ​ത്സ​രം എ​ന്ന​തി​ന​പ്പു​റം പോ​ലീ​സ് സേ​ന​യ്ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച പ​രി​ശീ​ല​ന അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ സേ​ന​യി​ല്‍ നി​ന്നു​ള്ള 200 ല​ധി​കം പേ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​എ​സ്പി വി​വേ​ക്കു​മാ​ര്‍, റൈ​ഫി​ള്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി കി​ര​ണ്‍​മാ​ര്‍​ഷ​ല്‍, എ.​സി. ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഓ​ഫീ​സ​ര്‍​മാ​ര്‍, വ​നി​ത​ക​ള്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​രം.
22 റൈ​ഫി​ള്‍, 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍, 9 എം​എം പി​സ്റ്റ​ള്‍ എ​ന്നീ കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. രാ​വി​ലെ 7.30 നു ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​ന​ത്തി​ല്‍ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ മു​ഖ്യ​അ​തി​ഥി​യാ​കും.