ചാ​വ​റ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ
Friday, January 17, 2020 10:42 PM IST
കൈ​ന​ക​രി: പ​ള്ളിക്കൊ​പ്പം പ​ള്ളിക്കു​ടം സ്ഥാ​പി​ച്ച് എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി അ​റി​വ് പ​ക​ർ​ന്ന് സ​മൂ​ഹ​ത്തി​ലെ വി​വേ​ച​നം ഇ​ല്ലാ​താ​ക്കി​യ ചാ​വ​റ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ചാ​വ​റ​യ​ച്ച​ന്‍റെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 10 ല​ക്ഷം ഒ​പ്പ് ശേ​ഖ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.കൈ​ന​ക​രി ചാ​വ​റ​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​വ​റ മ​ഹോ​ത്സ​വം-2020 ചാ​വ​റ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ജി​ജി പേ​ര​ക​ശേ​രി. ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, സി​സ്റ്റ​ർ റാ​ണി​റ്റ സി​എം​സി, തോ​മാ​ച്ച​ൻ വ​ടു​ത​ല തേ​വ​ല​ക്കാ​ട്, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, മാ​ർ​ട്ടി​ൻ തോ​മ​സ്, ജോ​സി കു​ര്യ​ൻ പു​തു​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.