മ​ത്സ്യ​സ​ങ്കേ​തം പ​ദ്ധ​തി​ക്കു ത​ണ്ണീ​ര്‍​മു​ക്ക​ത്തു തു​ട​ക്കം
Saturday, January 18, 2020 10:47 PM IST
ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ല്‍ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള​ള മ​ത്സ്യ​സ​ങ്കേ​തം പ​ദ്ധ​തി​ക്കു ത​ണ്ണീ​ര്‍​മു​ക്ക​ത്ത് തു​ട​ക്കം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കാ​യ​ല്‍ തീ​ര​ത്ത് ക​ണ്ട​ല്‍​ചെ​ടി​ക​ള്‍ ന​ടു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി തു​ട​ങ്ങും. മു​ള​ങ്കു​റ്റി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​യ​ല്‍ പ്ര​ദേ​ശ​ത്ത് അ​തി​രു​തി​രി​ച്ച് ര​ണ്ടു​ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് സി​മ​ന്‍റ് റിം​ഗ​ക​ളും പൈ​പ്പു​ക​ളും ഓ​ല​യും ചി​ര​ട്ട​യും നി​ക്ഷേ​പി​ച്ചു​ള​ള മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണു ന​ട​ന്ന​ത്. ത​ണ്ണീ​ര്‍​മു​ക്കം 521-ാം ന​മ്പ​ര്‍ മ​ത്സ്യ​സം​ഘം, ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത്, മ​ത്സ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ വേ​ദി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​ദ്ധ​തി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.
കാ​യ​ലി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നു​ള​ള ഇ​ട​ങ്ങ​ള്‍ കു​റ​യു​ന്ന​തു ക​ണ​ക്കാ​ക്കി​യാ​ണ് മ​നു​ഷ്യ നി​ര്‍​മി​ത മ​ത്സ്യ പ്ര​ജ​ന​ന ഇ​ട​ങ്ങ​ള്‍​ക്ക് വേ​മ്പ​നാ​ട് കാ​യ​ല്‍ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​കാ​രം ത​ണ്ണീ​ര്‍​മു​ക്ക​ത്തു തു​ട​ക്ക​മി​ട്ട​ത്. മ​ത്സ്യ സ​ങ്കേ​ത​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തോ​ടെ പ്ര​ജ​ന​ന പ്രാ​യ​മെ​ത്തി​യ മീ​നു​ക​ള്‍ റിം​ഗ​ക​ളി​ലും പൈ​പ്പു​ക​ളി​ലും ഓ​ല​യി​ലും ചി​ര​ട്ട​യി​ലും മു​ട്ട​പ​തി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​തി​ല്‍ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ചെ​റു സ​സ്യ​ങ്ങ​ളേ​യും മ​റ്റും ക​ുഞ്ഞു​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ ആ​ഹാ​ര​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​മ മ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ​മാ​രാ​യ സു​ധ​ര്‍​മ സ​ന്തോ​ഷ്, രേ​ഷ്മ രം​ഗ​നാ​ഥ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, സ​ന​ല്‍​നാ​ഥ്, സാ​നു സ​ധീ​ന്ദ്ര​ന്‍, ലി​ജി, യ​മു​ന, ത​ണ്ണീ​ര്‍​മു​ക്കം മ​ത്സ്യ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി ആ​ര്‍. ര​മേ​ശ്, വേ​മ്പ​നാ​ട് പ​ദ്ധ​തി​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മി​നി​മോ​ള്‍, ബി​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.