ആനുകൂല്യങ്ങളില്ല, ഉള്ളതു മത്സ്യക്ഷാമം; വറുതിയിൽ പൊരിഞ്ഞു തീ​ര​ദേ​ശം
Friday, January 24, 2020 10:48 PM IST
അന്പലപ്പുഴ :  ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മ​വും സ​ർ​ക്കാ​ർ ആ​നുകൂ​ല്യ​ങ്ങ​ൾ മു​ട​ങ്ങി​യ​തും തീ​ര​ദേ​ശ മേ​ഖ​ല പ​ട്ടി​ണി​യി​ൽ. സ​ർ​ക്കാ​ർ അ​മ്പ​ല​പ്പു​ഴ: ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മം മൂ​ലം ജി​ല്ല​യു​ടെ തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി പ​ട്ടി​ണി​യു​ടെ ന​ടു​ക്ക​ട​ലി​ലാ​ണു ജീ​വി​ത​മെ​ങ്കി​ലും അ​ധി​കൃ​ത​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി. തൃ​ക്കു​ന്ന​പ്പു​ഴ മു​ത​ൽ തൈ​ക്ക​ൽ വ​രെ​യു​ള്ള തീ​ര​ത്തു നി​ന്നു നൂ​റു​ക​ണ​ക്കി​നു വ​ള്ള​ങ്ങ​ളാ​ണു ക​ട​ലി​ലി​റ​ക്കു​ന്ന​ത്.
ലൈ​ലാ​ൻ​ഡ്, ബീ​ഞ്ച്, ഡി​സ്കോ, നീ​ട്ട് ഇ​ന​ത്തി​ലെ വ​ള്ള​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും. കാ​ല​വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ത്ത​വ​ണ വ​ള​ഞ്ഞ​വ​ഴി​ക്കു സ​മീ​പം കു​പ്പി മു​ക്കി​ലാ​യി​രു​ന്നു ചാ​ക​ര ഉ​റ​ച്ച​ത്. എ​ന്നാ​ൽ ചാ​ക​ര​യി​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു മ​ത്സ്യം ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് വ​ള്ള​മു​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ​ത്. രാ​വ​ന്തി​യോ​ളം കാ​റ്റി​നോ​ടും ക​ട​ലി​നോ​ടും മ​ല്ല​ടി​ച്ചി​ട്ടും ഭൂ​രി​ഭാ​ഗം വ​ള്ള​ങ്ങ​ളും പൊ​ടി​മീ​ൻ പോ​ലും കി​ട്ടാ​തെ തീ​ര​ത്ത​ണ​യേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ചാ​ക​ര​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ വ​ലി​യ നാ​ര​ൻ​ചെ​മ്മീ​ൻ, അ​യ​ല, ക​ണ​വ, ആ​വോ​ലി തു​ട​ങ്ങി​യ​വ ക​ണി​കാ​ണാ​നി​ല്ലാ​യി​രു​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ടം​വാ​ങ്ങി​യും പ​ലി​ശ​യ്ക്കു പ​ണ​മെ​ടു​ത്തും ഇ​ന്ധ​നം​വാ​ങ്ങി പ​ല​രും വ​ള്ള​ങ്ങ​ൾ ക​ട​ലി​ലി​റ​ക്കി​യെ​ങ്കി​ലും വ​ൻ ക​ട​ക്കെ​ണി​യി​ലാ​യി.
പു​റ​ക്കാ​ട്, പു​ന്ന​പ്ര ,പ​റ​വൂ​ർ, വാ​ട​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ഒ​രാ​ൾ പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു​വ​ള്ള​ങ്ങ​ൾ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്കും കാ​ര്യ​മാ​യ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല.

പ്രളയത്തിലെ രക്ഷകരെ
അ​വ​ഗ​ണി​ക്കു​ന്നെന്ന്

അ​മ്പ​ല​പ്പു​ഴ: പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്നു. പ്ര​ള​യ സ​മ​യ​ത്ത് ര​ക്ഷ​ക​രാ​യെ​ത്തി​യ മാ​ലാ​ഖ​മാ​രെ ദാ​രി​ദ്ര്യം വ​രി​ഞ്ഞു​മു​റു​ക്കു​മ്പോ​ൾ അ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ച ദു​രി​താ​ശ്വാ​സ സാ​മ്പ​ത്തി​ക സ​ഹാ​യ​വും സൗ​ജ​ന്യ റേ​ഷ​നും വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി. തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ മൂ​ന്നി​ര​ട്ടി ക​രം ഒ​ടു​ക്കേ​ണ്ട തീ​ര​വാ​സി​ക​ള കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രി​ഹ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി തീ​ര​ദേ​ശ ജീ​വി​ത സം​ര​ക്ഷ​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ന്‍റ് ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​എ​ഫ്. തോ​ബി​യാ​സ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.