മ​ന്ത്രി സു​ധാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തും
Saturday, January 25, 2020 10:56 PM IST
ആ​ല​പ്പു​ഴ: എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ല​പ്പു​ഴ റി​ക്രി​യേ​ഷ​ൻ മൈ​താ​ന​ത്ത് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 8.30ന് ​ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. മ​ന്ത്രി​യെ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന​യും പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​യും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. പ​താ​ക​യു​യ​ർ​ത്തി​യ​ശേ​ഷം പ​രേ​ഡ് പ​രി​ശോ​ധി​ക്കും. മാ​ർ​ച്ച് പാ​സ്റ്റി​നെ അ​ഭി​വാ​ദ്യം ചെ​യ്ത​ശേ​ഷം സ​ന്ദേ​ശം ന​ൽ​കും.

ലോ​ക്ക​ൽ പോ​ലീ​സ്, സാ​യു​ധ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ ഫോ​ഴ്സ്, എ​ൻ​സി​സി, സ്കൗ​ട്ട്സ്, ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ്, ബു​ൾ​ബു​ൾ, ക​ബ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും. പോ​ലീ​സി​ന്‍റെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ബാ​ൻ​ഡ് സെ​റ്റു​ക​ൾ അ​ക​ന്പ​ടി സേ​വി​ക്കും.