ബാ​ലനീ​തി ശാ​ക്തീ​ക​ര​ണ ശ​ല്പ​ശാ​ല
Monday, January 27, 2020 10:44 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ബാ​ല​നീ​തി നി​യ​മ സം​വി​ധാ​ന​ങ്ങ​ളു​ടെ സം​യോ​ജി​ത ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല ഇ​ന്ന് ജി​ല്ല പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ഹാ​ളി​ല്‍ ന​ട​ത്തും.
സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ​യും ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു ശി​ല്പ​ശാ​ല. സം​സ്ഥാ​ന ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നും ജി​ല്ല പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി​യു​മാ​യ എ.​ബ​ദ​റു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ സി.​ജെ. ആ​ന്‍റ​ണി, കെ. ​ന​സീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ജി​ല്ല​യി​ലെ ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍, അം​ഗ​ങ്ങ​ള്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍, അം​ഗ​ങ്ങ​ള്‍, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, സ്പെ​ഷ​ല്‍ ജു​വൈ​ന​ല്‍ പൊ​ലീ​സ് യൂ​ണി​റ്റ്, പ​ഞ്ചാ​യ​ത്ത് ത​ല ബാ​ല​സം​ര​ക്ഷ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​ര്‍, ചൈ​ല്‍​ഡ്‌​ലൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.