പേ​പ്പ​ര്‍ പേ​ന, ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി
Monday, January 27, 2020 10:45 PM IST
ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ, ബാ​ല​സ​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​റ​വൂ​ര്‍, കു​ത്തി​യ​തോ​ട് സി​ഡി​എ​സു​ക​ളി​ലെ ബാ​ല​സ​ഭാ കു​ട്ടി​ക​ള്‍​ക്കാ​യി പേ​പ്പ​ര്‍​ബാ​ഗ്, പേ​പ്പ​ര്‍ പേ​ന നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. പ്ലാ​സ്റ്റി​ക്കി​നെ​തി​രേ അ​വ​ബോ​ധ ക്ലാ​സും ന​ട​ത്തി. തു​റ​വൂ​ര്‍, കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
പ്ലാ​സ്റ്റി​ക് ര​ഹി​ത പ​ഞ്ചാ​യ​ത്തെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ബാ​ല​സ​ഭ കു​ട്ടി​ക​ള്‍​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ഴ​മ​യു​ടെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പേ​പ്പ​ര്‍ പേ​ന, ബാ​ഗ്, ഗി​ഫ്റ്റ് ക​വ​ര്‍, പോ​സ്റ്റ​ല്‍ ക​വ​ര്‍, പാ​ഴ്സ​ല്‍ ക​വ​ര്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലും പ​രി​ശീ​ല​നം ന​ല്‍​കി. സി​ഡി​എ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​എ​ഫ്. ഫൗ​ലാ​ദ്, അ​ജ​യ​കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എം.​ജി. സു​ധ​ര്‍​മി​ണി, എ​സ്. ജ​യ​ശ്രീ, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​വി. അ​രു​ണ്‍, അ​നി​യ​ന്‍​കു​ഞ്ഞ്, ശ്രീ​ദേ​വി, ജ​ല​ജ, സു​രേ​ഷ്, ധ​ന്യ സാ​ജു, ധ​ന്യ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.