യു​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ​ഭാ​ര​ത​ ഭൂ​പ​ടം നാ​ളെ
Tuesday, January 28, 2020 10:41 PM IST
ആ​ല​പ്പു​ഴ: പൗ​ര​ത്വ​ബി​ൽ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ നാ​ളെ ആ​ല​പ്പു​ഴ റി​ക്രി​യേ​ഷ​ന്‍ ഗ്രൗ​ണ്ടി​ല്‍ മ​നു​ഷ്യ​ഭാ​ര​ത ഭൂ​പ​ടം നി​ര്‍​മി​ക്കും. ഈ ​ദി​നം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ര്‍​മാ​ന്‍ എം. ​മു​ര​ളി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​മ​നു​ഷ്യ​ഭാ​ര​ത ഭൂ​പ​ട​ത്തി​ന്‍റെ ട്ര​യ​ല്‍ ന​ട​ക്കും. തു​ട​ര്‍​ന്ന് പൊ​തു​സ​മ്മേ​ള​നം. മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍, മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍, യു​ഡി​എ​ഫി​ലെ വി​വി​ധ ക​ക്ഷി നേ​താ​ക്ക​ള്‍, സാ​മൂ​ഹ്യ-​സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ എന്നിവർ‍ അ​ണി​ചേ​രു​ം. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മ​ര​ണ​സ​മ​യ​മാ​യ 5.17 ന് ​മ​നു​ഷ്യ​ഭൂ​പ​ടം പൂ​ര്‍​ത്തി​യാ​കും. ഇ​തി​നു​ശേ​ഷം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കും. ആ​ര്‍​ട്ടി​സ്റ്റ് സ​ത്യ​ന്‍ ചി​ത്രീ​ക​ര​ണം നി​ര്‍​വ​ഹി​ക്കും. ത്രി​വ​ര്‍​ണ പ​താ​ക​യു​ടെ വ​ര്‍​ണ​ങ്ങ​ളി​ല്‍ തൊ​പ്പി​യ​ണി​ഞ്ഞാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍ ഭൂ​പ​ട​ത്തി​നാ​യി അ​ണി​നി​ര​ക്കു​ക​യെ​ന്ന് എം. ​മു​ര​ളി പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​ടി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബി. ​രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.