റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്ത്
Saturday, February 15, 2020 10:33 PM IST
ആ​ല​പ്പു​ഴ: എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം അ​നു​സ​രി​ച്ച് നി​ല​വി​ൽ റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും​ന​ൽ​കു​വാ​ൻ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് നാ​ളെ മു​ത​ൽ 29 വ​രെ എ​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും രാ​വി​ലെ 11 മു​ത​ൽ നാ​ലു​വ​രെ ന​ട​ത്തും.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​ക്ഷ​യ വ​ഴി ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ളാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. റോ​ഡു വ​ക്കി​ലും റെ​യി​ലി​ന്‍റെ പ​രി​സ​ര​ത്തും, തോ​ടു​വ​ക്കി​ലും ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും അ​ദാ​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.