കെഎസ്ആർടിസി സ്റ്റേ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന്
Sunday, February 16, 2020 10:54 PM IST
ആ​ല​പ്പു​ഴ: സ്റ്റേ ​സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കെഎ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. കു​ട്ട​നാ​ട്ടു​കാ​രാ​ണ് ഇ​തു​വ​ഴി​കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത്. പു​ളി​ങ്കു​ന്ന്, ച​ന്പ​ക്കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി.
ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​യ്ക്കും തി​രു​വ​ല്ല​യി​ലേ​ക്കു​മു​ള്ള സ്റ്റേ ​സ​ർ​വീ​സു​ക​ളും നി​ർ​ത്തി. തി​രു​വ​ല്ല​യി​ൽ നി​ന്നും ഹ​രി​പ്പാ​ട്ടേ​യ്ക്കു​ള്ള സ്റ്റേ​സ​ർ​വീ​സും അ​വ​സാ​നി​പ്പി​ച്ചു. ആ​റാ​ട്ടു​പു​ഴ സ​ർ​വീ​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ന​ഷ്ട​ക്ക​ണ​ക്ക് നി​ര​ത്തി ഇ​തും നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് അ​ധി​കൃ​ത​ർ.
ആ​ല​പ്പു​ഴ​യി​ൽ നി​ന്നും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലേ​യ്ക്കും വ​ലി​യ​ഴീ​ക്ക​ലി​ലേ​ക്കും ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ രാ​ത്രി​യി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്തി ഓ​ട്ടോ​റി​ക്ഷ പി​ടി​ക്ക​ണ​മെ​ന്ന​താ​ണ് അ​വ​സ്ഥ. പ​ല​പ്പോ​ഴും ഓ​ട്ടോ​യും കി​ട്ടാ​തെ വ​രു​ന്പോ​ൾ കാ​ൽ​ന​ട ത​ന്നെ ശ​ര​ണം. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ രാ​ത്രി പ​ത്തോ​ടെ ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ൽ നി​ന്നും വ​ലി​യ​ഴി​ക്ക​ൽ വ​ഴി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു ന​ട​ത്തി​യി​രു​ന്ന സ​ർ​വീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി. ഈ ​സ​ർ​വീ​സു​ക​ൾ അ​മി​ത​ലാ​ഭ​ത്തി​ല​ല്ലെ​ങ്കി​ലും ന​ഷ്ട​ത്തി​ല​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ഇ​വ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​ണ്ട്.
സ്റ്റേ ​സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ, ന​ഷ്ട​ക്ക​ണ​ക്ക് കൂ​ട്ടി​ക്കി​ഴി​ച്ച് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ കൂ​ട്ട​മാ​യി നി​ർ​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. സ്കൂ​ൾ, ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത​ത് കെഎസ്ആ​ർ​ടി​സി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ വ​ലി​യ യാ​ത്രാ ക്ലേ​ശ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.
ഡി​പ്പോ​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വു കാ​ര​ണ​വും ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യ​തും കാ​ര​ണം സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്നു​ണ്ട്. ചേ​ർ​ത്ത​ല-15, ചെ​ങ്ങ​ന്നൂ​ർ-​അ​ഞ്ച്, ഹ​രി​പ്പാ​ട്-11, മാ​വേ​ലി​ക്ക​ര-​അ​ഞ്ച്, ആ​ല​പ്പു​ഴ-12 എ​ന്നി​ങ്ങ​നെ ബ​സു​ക​ൾ സാ​ങ്കേ​തി​ക ത​ക​രാ​റു​കാ​ര​ണം സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല.