ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, February 17, 2020 10:41 PM IST
ഹ​രി​പ്പാ​ട്: ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രം ന​ട​ത്തി ഒ​ന്നും ചെ​യ്യാ​തെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തു കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല​യു​ടെ ഹ​രി​പ്പാ​ട് ബ്ലോ​ക്കി​ലെ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദി​ല്ലി തെ​രെ​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രും കേ​ര​ള സ​ർ​ക്കാ​രും കൂ​ടി കേ​ര​ള​ത്തെ ഞെ​ക്കിക്കൊ​ല്ലാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ഹ​രി​കു​മാ​ർ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, ബി. ​ബാ​ബു​പ്ര​സാ​ദ്, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ത്രി​വി​ക്ര​മ​ൻ ത​ന്പി, ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി, എം.​എം. ബ​ഷീ​ർ, കെ.​എം. രാ​ജു, എം.​കെ. വി​ജ​യ​ൻ, ജോ​ണ്‍​തോ​മ​സ്, കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, ശ്രീ​ദേ​വി രാ​ജ​ൻ, മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, വി. ​ഷു​ക്കൂ​ർ, എ​സ്. വി​നോ​ദ് കു​മാ​ർ, എ​സ്. ദീ​പു, കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, പി.​എ​സ് ബാ​ബു​രാ​ജ്, കെ. ​ഹ​രി​ദാ​സ്, മോ​ഹ​ന​ൻ പി​ള്ള, സ​ണ്ണി ജോ​ർ​ജ്, സി.​ജി. ജ​യ​പ്ര​കാ​ശ്, രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.