ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ 20ന് ​സ​മാ​പി​ക്കും
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: ല​ഹ​രിവ​ർ​ജന മി​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ 20ന് ​സ​മാ​പി​ക്കും.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം 20ന് ​രാ​വി​ലെ 9:30 ന് ​പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ലാ​സു​ക​ൾ, ല​ഹ​രി​ക്കെ​തി​രേ സൈ​ക്കി​ൾ യാ​ത്ര​ക​ൾ, പ​ദ​യാ​ത്ര​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ​മാ​പ​ന​ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​ദ്ധ്യ​ക്ഷ​യാ​വും.
എ.​എം. ആ​രി​ഫ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജ​യിം​സ് ജോ​ർ​ജ്്, ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റോ​സ് ദ​ലീ​മ, ഉ​ദ്യോ​ഗ​സ്ഥ​ർ, പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും
സമാപനത്തോടനുബന്ധിച്ച് 20ന് രാവിലെ 7.30ന് ആലപ്പുഴ കാർമൽ എൻജിനിയറിംഗ് കോ ളജിലേക്ക് ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തും. പങ്കെടുക്കുന്നവർക്ക് സർട്ടി ഫിക്കറ്റ്, ലഘുഭക്ഷണം എന്നി വയും നല്കും.
പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെ ടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരുസൈക്കിളും സമ്മാനമായി നല്കും. രജിസ്ട്രേഷനും അന്വേ ഷണങ്ങൾക്കുമായി 9400234677, 04772230182, 9400069498 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.