അ​ന്പ​ല​പ്പു​ഴ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സം​ഘ​ട​ന
Tuesday, February 18, 2020 10:52 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി അ​ന്പ​ല​പ്പു​ഴ കു​ടും​ബ​വേ​ദി എ​ന്ന പേ​രി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, സി​നി​മാ സം​വി​ധാ​യ​ക​ൻ പ​ത്മ​ശ്രീ പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കു മു​ത​ൽ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കേ ന​ട വ​രെ​യു​ള​ള പാ​ത​യോ​ര മു​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക, നി​ർ​ധ​ന​ർ​ക്ക് പ്ര​തി​വ​ർ​ഷം ഓ​രോ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ക, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡ​സ്ക് സ​ജ്ജ​മാ​ക്കു​ക, അം​ഗ​ങ്ങ​ളു​ടെ ഏ​ത് വി​ഷ​യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ക എ​ന്നി​വ​ക്കു പു​റ​മെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ത​രി​ശു പു​ര​യി​ട​ങ്ങ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം ഏ​ത്ത​വാ​ഴ, പൂ​വ​ൻ വാ​ഴ കൃ​ഷി ഉ​ട​ൻ ആ​രം​ഭി​ക്കും. പ​ണ​മി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും സം​ഘ​ട​ന ചെ​യ്തു ന​ൽ​കും. മു​ഴു​വ​ൻ അം​ഗ​ങ്ങ​ളേ​യും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ന്‍റെ പ​രി​ര​ക്ഷ ന​ൽ​കു​ന്ന​തി​നും മ​തി​യാ​യ സ​ഹാ​യം കു​ടും​ബ​വേ​ദി ചെ​യ്തു ന​ൽ​കും. പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ൽ നി​ന്ന് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രേ​യും സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​ക്കും.