പ​ര​ന്പ​രാ​ഗ​ത നാ​ട​ൻ ക​ലാ​മേ​ള
Thursday, February 20, 2020 10:30 PM IST
ആ​ല​പ്പു​ഴ: ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത നാ​ട​ൻ ക​ലാ​മേ​ള ’ഉ​ത്സ​വം’ ജി​ല്ല​യി​ൽ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. 28 നാ​ണ് സ​മാ​പ​നം. ആ​ല​പ്പു​ഴ ബീ​ച്ച്, കാ​യം​കു​ളം കാ​യ​ലോ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. പ​ര​ന്പ​രാ​ഗ​ത, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ അ​ന്യം നി​ന്നു പോ​കാ​തെ സം​ര​ക്ഷി​ക്കു​ക, അ​വ പൊ​തു​ജ​ന​ത്തി​ന് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ​യാ​ണ് ഉ​ത്സ​വി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​യ്യം, തോ​റ്റം​പാ​ട്ട്, തോ​ൽ​പ്പാ​വ​ക​ളി തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഏ​ഴു​ദി​വ​സ​ങ്ങ​ളി​ലാ​യി വേ​ദി​ക​ളി​ലെ​ത്തും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ലാ​ണ് അ​വ​ത​ര​ണം.​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​യം​കു​ള​ത്ത് യു.​പ്ര​തി​ഭ എം​എ​ൽ​എ 22ന് ​വൈ​കു​ന്നേ​രം നി​ർ​വ​ഹി​ക്കും.